ന്യൂഡല്‍ഹി: ഇനി സ്വന്തം വിമാനത്തില്‍ രാജ്യ തലസ്ഥാനത്തേക്ക് യാത്ര ചെയ്യാം. വലിയ സാമ്പത്തിക ബാധ്യതയില്ലാത്ത ഈ ആഗ്രഹം സാധിക്കാന്‍ അധികം കാത്തിരിക്കുകയും വേണ്ട. ദീര്‍ഘദൂര യാത്രക്ക് ടാക്‌സികളേയും ട്രെയിനുകളേയും ആശ്രയിക്കുന്നതിന് പകരം വിമാനം വാടകക്ക് എടുക്കുന്ന സംവിധാനം ഇന്ത്യയില്‍ വ്യാപകമാവുകയാണ്. ഈ മേഖലയില്‍ നിരക്കിളവ് നല്‍കി വ്യോമയാന കമ്പനികള്‍ മത്സരം കടുപ്പിച്ചതോടെ സാധരണക്കാര്‍ക്കും ചുരുങ്ങിയ ചിലവില്‍ വിമാനയാത്ര സാധ്യമാകുന്ന സാഹചര്യമാണുണ്ടാകുന്നത്.  ആദ്യഘട്ടത്തില്‍ റായ്പൂര്‍ ആയിരിക്കും പ്രധാന താവളം. തുടര്‍ന്ന് കേരളത്തിലെ കൊച്ചിക്കു പുറമെ പട്‌ന,സൂറത്ത്,വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലും താവളങ്ങളുണ്ടാകും.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.