കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതുകൊണ്ടാണ് ആമിയില്‍ നിന്ന് പിന്‍മാറുന്നത്.
അതേ സമയം പൃഥ്വിയുടെ പകരക്കാരനായി ടൊവിനോ എത്തുമെന്നാണ് സൂചനകള്‍. അതേ സമയം ടൊവിനോയുടെ വേഷമെന്തെന്ന് വ്യക്തമല്ല. മഞ്ജുവാണ് ആമിയായി എത്തുന്നത്. മുരളി ഗോപി മാധവ ദാസിന്റെ വേഷത്തിലെത്തുന്നു. സഹീര്‍ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. കൊച്ചി,മുംബൈ,കൊല്‍ക്കത്ത,ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് ആമി ചിത്രീകരിക്കുന്നത്. മാധവിക്കുട്ടിയുടെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജിവിതത്തിലും അവരുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കഥാപാത്രങ്ങളും ഈ ചിത്രത്തിലുണ്ടാകും. ഏറെ കാലത്തെ ഗവേഷണവും അനുഭവജ്ഞാനവും ഒക്കെ കോര്‍ത്തിണക്കിയാണ് കമല്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.