ജമ്മു: ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യ – പാക്ക് സൈന്യങ്ങള്‍ തമ്മില്‍ രൂക്ഷമായ വെടിവയ്പ്പ്. ചൊവ്വാഴ്ച വൈകിട്ട് നൗഷേര സെക്ടറില്‍ പ്രകോപനമില്ലാതെ പാക്ക് സെന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയതിന് പിന്നാലെയാണ് അതിര്‍ത്തി അശാന്തമായത്. മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചാണ് പാക്ക് സൈന്യം ആക്രമണം നടത്തിയത്. ഇതോടെ ഇന്ത്യന്‍ സേനയും തിരിച്ചടിച്ചു. തുടര്‍ന്ന് ഇരുവശത്തു നിന്നും ആക്രമണമുണ്ടായി. എന്നാല്‍ ആളപായമൊന്നും സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.