തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടവരുടെ ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുവാനും തീരദേശമേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടിയുടെ പാക്കേജ് അനുവദിക്കണമെന്ന് കേരളം. പ്രധാനമന്ത്രിക്കു മുന്നില്‍ ആവശ്യം സമര്‍പ്പിച്ചിരിക്കുകയാണ് കേരളം. ചൊവ്വാഴ്ച വൈകിട്ട് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമഗ്ര സഹായ പാക്കേജ് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കിയത്. പാക്കേജ് പരിഗണിക്കാമെന്നാണ് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരിക്കുന്നത്.
ഓഖി ചുഴലിക്കാറ്റില്‍ ദുരിതം നേരിടുന്നവര്‍ക്കായി വേണ്ടതു ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ഗൗരവപൂര്‍വ്വം തന്നെ പരിശോധിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.