കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ ആസ്പദമാക്കി റോഷന് ആന്ഡ്രൂസ് ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര് പുറത്ത്. മോഹന്ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ട്രെയിലര് ഇതിനകം വൈറലായിക്കഴിഞ്ഞു. നിവിന് പോളി കൊച്ചുണ്ണിയെ അവതരിപ്പിക്കുന്ന സിനിമയില് മോഹന്ലാലാണ് ഇത്തിക്കര പക്കിയായി വേഷമിടുന്നത്. ബോബി സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന കായംകുളം കൊച്ചുണ്ണി ഗോകുലം മൂവീസിന്റെ ബാനറില് ഗോകുലം ഗോപാലനാണ് നിര്മ്മിക്കുന്നത്. സണ്ണി വെയ്ന്, ബാബു ആന്റണി, പ്രിയ ആനന്ദ്, പ്രിയങ്ക, സുനില് സുഗധ എന്നിവരും സിനിമയില് അണിനിരക്കുന്നു. മുമ്പും കായംകുളം കൊച്ചുണ്ണിയുടെ കഥ വെള്ളിത്തിരയിലെത്തിയിരുന്നു. 1966ല് പുറത്തിറങ്ങിയ ചിത്രത്തില് സത്യനായിരുന്നു കൊച്ചുണ്ണിയായി എത്തിയത്.

Leave a Reply