ബ്ലൂ വെയ്ൽ ഗെയിമിന് ശേഷം കൊലയാളി ഗെയിമായ മോമോ ചാലഞ്ചിൻറെ മുന്നറിയിപ്പുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. സമൂഹ മാധ്യമങ്ങളില് മോമോ ഗെയിം വ്യാപകമായി പ്രചരിച്ചിട്ടുണ്ടെന്നും കുട്ടികള്ക്ക് മോമോ ചാലഞ്ചിനേപ്പറ്റി അറിയില്ലെങ്കില് അവരോട് ഇതേപ്പറ്റി കൂടുതല് പറയേണ്ടതില്ലന്നും മന്ത്രാലയം വ്യക്തമാക്കി .സമൂഹ മാധ്യമങ്ങളില് കുട്ടികളുടെ പ്രവര്ത്തനങ്ങള് നിരീക്ഷിക്കാന് രക്ഷിതാക്കളോട് മന്ത്രാലയം നിര്ദേശിച്ചിട്ടുണ്ട് .ഫോണില് പുതിയ നമ്പറുകള്, അജ്ഞാത ഇ-മെയിലുകള് എന്നിവ ധാരാളമായി വരുന്നുണ്ടെങ്കിലും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു .സുഹൃത്തുക്കളില്നിന്നും വീട്ടുകാരില്നിന്നും വിട്ടുനില്ക്കുക, ശാരീര ഭാഗങ്ങളില് മുറിവേല്പ്പിക്കുക തുടങ്ങിയ പ്രവണതകള് കുട്ടികൾ പ്രകടമാക്കുന്നുവെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നും സ്വയം പീഢകള്ക്ക് വിധേയമാക്കുന്ന തരത്തിലുള്ള പലതരം ചാലഞ്ചുകളിലൂടെ കടന്നുപോകുന്ന ഗെയിം കളിക്കുന്ന ആളുടെ ആത്മഹത്യയില് അവസാനിക്കുന്നതാനിന്നും മന്ത്രാലയത്തിൻറെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു .
Photo Courtesy : Google/ images are subject to copyright


Leave a Reply