തിരുവനന്തപുരത്ത് ജനങ്ങളെ വലച്ച് ഇന്നത്തെ യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം. യൂണിവേഴ്സിറ്റി കോളേജ് വിഷയത്തെതുടർന്നാണ് യുഡിഎഫ് ഇന്ന് സെക്രട്ടറിയേറ്റിൽ ഉപരോധം നടത്തുന്നത്. പി.എസ്.സി പരീക്ഷ ക്രമക്കേട് അന്വേഷിക്കുക എന്നാവശ്യമുന്നയിച്ചാണ് സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപരോധം ഉദ്ഘാടനം ചെയ്യും.
പോലീസ് യുഡിഎഫ്ഉപരോധത്തെ തുടർന്ന് നഗരത്തിലെ മിക്ക റോഡുകളും അടച്ചിട്ടു ഇത് കാരണമുണ്ടായ ഗതാഗത കുരുക്കാണ് ജനങ്ങളെ വലച്ചിരിക്കുന്നത്. കാൽനട യാത്രക്കാരെപ്പോലും ഇതിലൂടെ കടത്തിവിടാതെയാണ് ഉപരോധം നടത്തുന്നത്.
മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും സമരക്കാര് തടയാനുള്ള സാധ്യത കൂടുതലായതുകൊണ്ട് പോലീസുക്കാർ കർശന നിയന്ത്രണത്തിലാണ്. സെക്രട്ടറിയേറ്റ് ജീവനക്കാരെ ഐഡികാര്ഡ് പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply