രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടായ ദുരിതങ്ങൾക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി. പലർക്കും മനസ്സിൽ വലിയ ദേഷ്യമുണ്ടാകും എന്നോട്, പക്ഷെ ഇതല്ലാതെ മറ്റൊരു വഴി എനിക്കുണ്ടായില്ല. മഹാമാരിയായ ഈ രോഗത്തിൽനിന്നും രക്ഷ നേടണമെങ്കിൽ കഠിനമായ ചികിത്സ തന്നെ വേണ്ടി വരും. അതിനാൽത്തന്നെ രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ ഒരുമിച്ച് പോരാടണമെന്നും റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണം. ചിലരൊക്കെ നിയന്ത്രണങ്ങള്‍ പാലിക്കാത്തത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. 21 ദിവസം വീട്ടിലിരിക്കുകയെന്നത് എല്ലാവർക്കും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്കറിയാം, അതിനാൽ നിങ്ങളോട് എല്ലാവരോടും ക്ഷമചോദിക്കുന്നു.

ഇത് നമ്മളെയില്ലാതാകുന്നതിന് മുൻപ് ഇതിനോട് പ്രതിരോധിച്ച് തോൽപ്പിക്കണം. നിങ്ങളെയും കുടുംബത്തെയും ഈ രോഗത്തിൽ നിന്നും സംരക്ഷിക്കാനാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അതുകൊണ്ട് ഇതിനോട് എല്ലാവരും സഹരിക്കണം.

അതിനിടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1000ത്തോട് അടുക്കുന്നു, ഇന്നലെ മാത്രം നൂറിലേറെ പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൂടാതെ മരിച്ചവരുടെ എണ്ണം 26 ആയി.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.