ഡൽഹിയിൽ സ്ഥിതിഗതികൾ മോശമാകുന്നു, അതിനാൽ ഉടന് സൈന്യത്തെ വിളിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. വടക്കു കിഴക്കന് ഡല്ഹിയില് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്ഷത്തില് മരിച്ചവരുടെ എണ്ണം 20 ആയി. പോലീസുകാരടക്കം 200ഓളംപ്പേർക്കാണ് പരിക്കേറ്റത്. പോലീസിന് ഈ സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സൈന്യത്തെ നിര്ബന്ധമായും വിളിക്കണം. കലാപത്തിന് അയവുണ്ടാകാത്ത സാഹചര്യത്തില്, സംഘര്ഷമേഖലകളില് ഉടന് തന്നെ കര്ഫ്യൂ ഏര്പ്പെടുത്തുകയും വേണം. ഇക്കാര്യം ആവശ്യപ്പെട്ടുക്കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന് ഉടൻത്തന്നെ കത്തയക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.
സംഘര്ഷങ്ങളുടെ പശ്ചാത്തലത്തില് ക്രമസമാധാന ചുമതലയുള്ള സ്പെഷല് കമ്മിഷണറായി എസ്.എന്.ശ്രീവാസ്തവയെ നിയമിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല് ചൊവ്വാഴ്ച രാത്രി സംഘര്ഷ മേഖലയില് നേരിട്ടെത്തി സ്ഥിതിഗതികള് വിലയിരുത്തിയിരുന്നു. കൂടാതെ സംഘര്ഷത്തില് പരിക്കേറ്റവരെ ചൊവ്വാഴ്ച രാത്രി കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആശുപത്രികളിലെത്തി സന്ദര്ശിച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply