കൊച്ചി: കൊച്ചിന് കപ്പല്ശാലയില് ചൊവ്വാഴ്ച പൊട്ടിത്തെറിക്ക് കാരണമായത് അസറ്റ്ലിന് വാതകമാണെന്ന് സ്ഥിരീകരണം. ഗ്യാസ് കട്ടറില് ചോര്ച്ചയുണ്ടായാണ് അസറ്റ്ലിന് വാതകം പുറത്തുവന്നതെന്നാണ് വ്യതമാക്കുന്നത്. വിശദമായ ഫോറന്സിക് പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്.
അന്വോഷണ ചുമതലയുള്ള തൃക്കാക്കര അസി.കമ്മീഷണര് പി.പി ഷംസ്, ഫോറന്സിക് ജോയിന്റ് ഡയറക്ടര് അജിത്. എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്കിത്. അതേസമയം, സാഗര് ഭൂഷണ് കപ്പലില് അറ്റകുറ്റപ്പണിക്കു മുന്പ് കൃത്യമായ സുരക്ഷാ പരിശോധന പാലിച്ചിരുന്നുവെന്ന കപ്പല്ശാല അധികൃതുടെ വാദത്തിലും ഇപ്പോള് അന്വോഷണ ഏജന്സികള് സംശയം പ്രകടിപ്പിക്കുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply