ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ട്വിറ്ററില് ഐശ്വര്യ റായിയെ അധിക്ഷേപിച്ച് പങ്കുവച്ച ട്രോളില് ഖേദം പ്രകടിപ്പിച്ച് ബോളിവുഡ് നടന് വിവേക് ഒബ്റോയി. ബോളിവുഡില് നിന്നും ഉള്പ്പെടെ പ്രതിഷേധം ഉയര്ന്ന സാഹചര്യത്തിലാണ് താരത്തിന്റെ ഖേദപ്രകടനം.
എക്സിറ്റ് പോളില് സംശയം പ്രകടിപ്പിച്ചുള്ള ട്രോളിലാണ് ഐശ്വര്യ റായിയുടെ ചിത്രം ചേര്ത്തത്. ഒരുകാലത്തു സിനിമാമേഖലയിൽ ചർച്ചാവിഷയമായിരുന്ന ഐശ്വര്യയുടെ മൂന്ന് പ്രണയ ഘട്ടങ്ങള് ഉള്പ്പെടുത്തിയായിരുന്നു വിവേകിന്റെ ട്വീറ്റ്.
ഒട്ടനവധിപ്പേർ ഇതുമായി ബന്ധപ്പെട്ട് വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ദേശീയ വനിതാ കമ്മിഷൻ വിവേക് ഒബ്റോയിക്ക് നോട്ടീസ് നല്കിയിരുന്നു. രാഷ്ട്രീയമില്ല, ജീവിതം മാത്രം എന്ന തലക്കെട്ടോടെയാണ് വിവേക് ഒബ്റോയ് ട്രോള് പങ്കുവച്ചത്. നിരവധി പേരാണ് ട്വിറ്ററിലൂടെ പോസ്റ്റിനെതിരേ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply