ലോക് സഭ ഇലക്ഷൻ ആഹ്ലാദം പങ്കുവച്ച് നരേന്ദ്രമോദി. ഇന്ത്യ വീണ്ടും ജയിച്ചു എന്നും ഇത് തുടർച്ചയായ രണ്ടാം തവണയാണ് അധികാരത്തിലേറുന്നതെന്നും ട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്ലാദം പങ്കുവെച്ചത്.
അധികാരത്തിലെത്താൻ വേണ്ട കേവല ഭൂരിപക്ഷം ബിജെപി മറികടന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.
നമ്മള് ഒരുമിച്ച് വളര്ന്നു, നമ്മള് ഒരുമിച്ച് പുരോഗതി കൈവരിച്ചു,ഇനി എല്ലാവരും ഒരുമിച്ചു കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കാം. ഇന്ത്യ വീണ്ടും വിജയിച്ചു എന്നായിരുന്നു അദ്ദേഹാം ട്വിറ്ററിലൂടെ കുറിച്ചത്.
എക്സിറ്റ് പോളുകളുടെ ഫലങ്ങളെപ്പോലും അമ്പരപ്പിക്കുന്ന മുന്നേറ്റം കൈവരിച്ചാണ് എന്.ഡി.എ രണ്ടാംതവണയും അധികാരത്തിലെത്തുന്നത്. ഇപ്പോൾ ആകെ 343 സീറ്റുകളിലാണ് എന്.ഡി.എയുടെ മുന്നേറ്റം. യു.പി.എ. 94 സീറ്റുകളുമാണ് ഇതുവരെ നേടിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് അഞ്ചിന് പാര്ട്ടി ആസ്ഥാനത്തെത്തും. ബി.ജെ.പി പാര്ലമെന്ററി പാര്ട്ടി യോഗം അഞ്ചരയ്ക്ക് ചേരും.
Photo Courtesy : Google/ images are subject to copyright

Leave a Reply