കെവിൻ വധക്കേസിൻറെ പ്രാഥമികവാദം ഇന്ന് ആരംഭിക്കും. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ ഒരുമിച്ച കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ കെവിനും കൊല്ലം തെന്മല സ്വദേശിനിയായ നീനൂ ചാക്കോയുടെയും ദാമ്പത്യത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. കെവിനുമായുള്ള പ്രണയം നീനുവിന്റെ വീട്ടിലറിഞ്ഞതോടെ എതിർപ്പുകളുണ്ടായിരുന്നു.എന്നാൽ ഇരുവരും വിവാഹിതരായി, ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തത് വീട്ടുകാർക്ക് വളരെ എതിർപ്പായിരുന്നു. അത് കെവിനോട് അടങ്ങാത്ത വൈരാഗ്യത്തിന് കാരണമായി ആ വൈരാഗ്യത്തിൽ നീനുവിന്റെ സഹോദരൻ സാനുവും പിതാവ് ചാക്കോയും ഉൾപ്പെടെ 14 പ്രതികൾ, ദുരഭിമാനത്തിന്റെ പേരിൽ കൊലപ്പെടുത്തിയെന്നാണ് കേസ്. കോട്ടയം ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയിൽ പരിഗണിക്കുന്ന ഈ കേസിന്റെ പ്രാഥമിക വാദമാണ് ഇന്ന് ആരംഭിക്കുക. നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു, സമർപ്പിച്ചപ്പോൾ തന്നെ കേസ് ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻറെ വാദം കോടതി അംഗീകരിച്ചിരുന്നു. പ്രതികളെയെല്ലാം ഇന്ന് കോടതിയില് ഹാജരാക്കും. ആറ് മാസം കൊണ്ട് വിചാരണ പൂര്ത്തിയാക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply