കൊച്ചി: മിമിക്രി താരവും സിനിമ നടനുമായ കലാഭവന്‍ അബി അന്തരിച്ചു. കൊച്ചിയിലെ അമൃതാ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തസമ്മര്‍ദ്ദമായിരുന്നു മരണക്കാരണം. തൊണ്ണൂറുകളില്‍ സ്റ്റേജുകള്‍ അടക്കി വാണ ഹാസ്യ കലാകാരനാണ് അബി. സിനിമകളിലും സ്റ്റേജ് ഷോകളിലും സജീവമായിരുന്നു അദ്ദേഹം. അബിയുടെ മരണത്തോടെ മിമിക്രി രംഗത്തെ അതുല്യപ്രതിഭയെയാണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത് . ദിലീപ്, കലാഭവന്‍ മണി എന്നിവര്‍ക്കൊപ്പമാണ് മിമിക്രിയില്‍ നിറഞ്ഞുനിന്നത്. യുവനടന്‍ ഷൈന്‍ നിഗം മകനാണ്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.