വിജയ്-അറ്റ്‌ലി കൂട്ടുകെട്ടില്‍ ഒരുങ്ങിയ മെര്‍സല്‍ വലിയ വിവാദമായിട്ടും ഇതുവരെ വിശദീകരണവുമായി വിജയ് രംഗത്ത് വന്നിട്ടില്ല.  വിജയിയുടെ മൗനം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അച്ഛനും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.  ഒരു ദേശീയ മാധ്യമത്തിലൂടെയാണ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്.
‘ രാഷ്ട്രീയക്കാരുടെ ഉദാരമായ ചിന്താഗതി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.  അടിസ്ഥാന ബുദ്ധിപോലുമില്ല. സ്‌കൂള്‍ രേഖകള്‍ പ്രകാരം എന്റെ മകന്റെ പേര് ജോസഫ് വിജയ് എന്നാണ്.  പക്ഷെ ജാതിയും മതവും ഇല്ലാതെയാണ് ഞാന്‍ അവനെ വളര്‍ത്തിയത്.  ഇനി ക്രിസ്ത്യാനിയാണെങ്കില്‍ തന്നെ ദേശീയ നേതാക്കള്‍ക്ക് എന്താണ് പ്രശ്‌നം? വിജയ് നടനാണ്.  അവന്റെ ഭാഷ സിനിമയാണ്.  അവന്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകനല്ല. അഴിമതി,ബലാത്സംഗകേസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പിടിയിലാകുമ്പോള്‍ അതു സിനിമയിലൂടെ തുറന്നു കാണിക്കും. അതിന് ഭീഷണിപ്പെടുത്താമോ?    1952 ല്‍ ഇറങ്ങിയ പരാശക്തി എന്ന സിനിമയുടെ പ്രസക്തി ഇന്നാണ്.  ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ആ ചിത്രം ഈ കാലഘട്ടത്തിലാണ് പുറത്തിറങ്ങേണ്ടിയിരുന്നത്. ‘ – ചന്ദ്രശേഖര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടിയേയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയേയും പരിഹസിച്ചുള്ള രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.