പ്രേക്ഷക പ്രശംസ ഏറെ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ആന്റണി വര്ഗീസ് നായകനായെത്തിയ സ്വാതന്ത്ര്യം അര്ദ്ധരാത്രിയില്. തൊണ്ണൂറു ശതമാനവും ജയിലില് ചിത്രീകരിച്ച സിനിമ സംവിധാനം ചെയ്തത് ടിനു പാപ്പച്ചനാണ്. ചെമ്പന് വിനോദും, വിനായകനും ചിത്രത്തില് പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
സംവിധായകന് ബി. ഉണ്ണികൃഷ്ണന്റെ ആദ്യ നിര്മ്മാണ സംരഭമായിരുന്നു ഈ ചിത്രം. താരങ്ങളുടെ പ്രകടനങ്ങള്ക്കു പുറമേ ടിനു പാപ്പച്ചന്റെ സംവിധാന മികവു തന്നെയാണ് എടുത്തു പറഞ്ഞിരുന്നത്. ടിനു പാപ്പച്ചന്റെ അടുത്ത സിനിമക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്. പൃഥിരാജും ആന്റണി വര്ഗീസും ചിത്രത്തില് നായകന്മാരായി എത്തുമെന്നാണ് വാര്ത്തകള്. എന്നാല് പുതിയ ചിത്രത്തെ സംബന്ധിച്ച് ടിനുവിന്റെ ഭാഗത്ത് നിന്ന് ഔദ്യാഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.




Leave a Reply