ലോകത്തിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി ഡോ. അജിത് രവി നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഗ്ലാം വേള്‍ഡ് ഏപ്രില്‍ 27ന് നടക്കും. കൊച്ചിയിലെ ആഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മത്സരത്തില്‍ എലീന കാതറിന്‍ അമോണ്‍ (മിസ് സൗത്ത് ഇന്ത്യ 2015, മിസ് ദിവ ടോപ് 6, മിസ് ക്വീന്‍ ഓഫ് ഇന്ത്യ ടോപ് 4) ഇന്ത്യയെ പ്രതിനിധീകരിക്കും.

aleena

മിസ് സൗത്ത് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ, മിസ് ക്വീന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ എന്നീ സൗന്ദര്യമത്സരങ്ങളുടെ തിളക്കവുമായി ഇവന്റ് പ്രൊഡക്ഷന്‍ രംഗത്തെ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞ പെഗാസസ് മിസ് ഗ്ലാം വേള്‍ഡിലൂടെ സൗന്ദര്യ മത്സര രംഗത്ത് കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുകയാണ്. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യമൂല്യങ്ങള്‍ ലോകജനതയ്ക്ക് മുന്നിലെത്തിക്കാനാണ് ഈ മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഡോ. അജിത് രവി കൂട്ടിച്ചേര്‍ത്തു. 1996ല്‍ അമിതാഭ് ബച്ചന്‍ മിസ് വേള്‍ഡ് മത്സരം നടത്തിയ ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഒരു ലോകോത്തര സൗന്ദര്യമത്സരം നടക്കുന്നത്. നിയമപരമായ എല്ലാ അനുമതിയോടെയും കൂടെ നടത്തുന്ന മിസ് ഗ്ലാം വേള്‍ഡില്‍ 40 രാജ്യങ്ങളില്‍ നിന്നായി സുന്ദരിമാര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.