നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിനായി മെയ് ഒന്നിലേക്ക് മാറ്റി. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്ഡിന്റെ പകര്പ്പ് നല്കുന്നതിനായാണ് ദിലീപ് ഹർജി നൽകിയത്. മെമ്മറി കാര്ഡ് രേഖയാണെന്നും പ്രതിയെന്ന നിലയില് പകര്പ്പ് ലഭിക്കാന് അര്ഹതയുണ്ടെന്നുമാണ് ദിലീപിന്റെ വാദം.
എന്നാൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടര്ന്നാണ് ഹര്ജി പരിഗണിക്കുന്നത് മാറ്റിയത്. സംസ്ഥാന സര്ക്കാരിനെ പ്രതിനിധീകരിക്കുന്ന പ്രമുഖ അഭിഭാഷകന് ഹാജരാകാൻ സാധിക്കാത്തതിനാലാണ് ഹർജി പരിഗണിക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
ഇതോടെ കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് എ.എം. ഖാന്വില്ക്കര് അധ്യക്ഷനായ ബെഞ്ച് അടുത്തമാസം ഒന്നാംതീയതിയിലേക്ക് മാറ്റിയത്.
ദിലീപിനെതിരെ നടിയെ ആക്രമിച്ച കേസില് ഉടന് കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ ഹര്ജി തീര്പ്പാകും വരെ കുറ്റംചുമത്തരുതെന്ന ദിലീപിന്റെ ആവശ്യമാണ് സംസ്ഥാനസര്ക്കാര് അംഗീകരിച്ചത്. ഇതോടെ വിചാരണ നടപടികൾ കൂടുതൽ വൈകും.
Photo Courtesy : Google/ images are subject to copyright

Leave a Reply