ഇന്ത്യന് പോര് വിമാനം വെടിവച്ചുവീഴ്ത്തിയെന്ന് പാകിസ്ഥാന് സൈന്യം. വെടിവച്ചു വീഴ്ത്തിയ വിമാനത്തിൽ നിന്നും ഇന്ത്യന് പൈലറ്റിനെ പിടികൂടിയെന്ന പാകിസ്താന്റെ അറിയിപ്പിന് പിന്നാലെ ഇന്ത്യന് പൈലറ്റ് ഇതുവരെ തിരിച്ചെത്തിയില്ലെന്ന് വിദേശകാര്യവക്താവ് രവിഷ് കുമാര് വാര്ത്താസമ്മേളനത്തില് സ്ഥിരീകരിച്ചു. മിഗ് 21 ബൈസണ് ജെറ്റില് സഞ്ചരിച്ച പൈലറ്റായ വിംഗ് കമാൻഡർ അഭിനന്ദനെയാണ് കാണാതായത്. പാകിസ്താന്റെ ഫൈറ്റര് എയര്ക്രാഫ്റ്റിനെ മിഗ് 21 ബൈസണ് വിമാനം വെടിവെച്ചിട്ടിരുന്നു.
ഇന്ത്യൻ സൈന്യത്തെ ലക്ഷ്യം വച്ചാണ് ആക്രമണം. എന്നാൽ ഇന്ത്യൻ അതിർഥി ലംഘിച്ചുവന്ന ഒരു പാക് പോർ വിമാനത്തെ ഇന്ത്യൻ സൈനികർ വെടിവച്ചിട്ടിരുന്നു. അതിര്ത്തി കടന്ന ഇന്ത്യന് വിമാനം പാക് അധീന മേഖലയില് വെടിവെച്ചിട്ട് ഇന്ത്യന് വ്യോമസേന വിമാനത്തിലെ പൈലറ്റ് അവരുടെ കസ്റ്റഡിയിലെന്നാണ് പാക്കിസ്ഥാന് അവകാശപ്പെടുന്നത്. കസ്റ്റഡിയിലുള്ള പൈലറ്റിന്റെ ഫോട്ടോകൾ അവർ പുറത്തു വിട്ടിരുന്നു. എന്നാല് ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.
Photo Courtesy : Google/ images are subject to copyright

Leave a Reply