എംപാനൽ ജീവനക്കാർക്ക് വീണ്ടും തിരിച്ചടി. കെഎസ്ആർടിസിയിലെ 1565 താത്ക്കാലിക എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

നിലവിലെ പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്. ഏപ്രില്‍ 30നകം പിരിച്ചുവിടൽ നടപടി പൂര്‍ത്തീകരിക്കണം.

2455 വേക്കന്‍സികളില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ നിയമിക്കാനും. പി.എസ്.സി റാങ്ക് ലിസ്റ്റി‌ലുള്ളവരെ നിയമിക്കാനുള്ള അഡ്വൈസ് മെമ്മോ എത്രയും പെട്ടെന്ന് നല്‍കാനും. ഈ മാസം 30-നകം ഇത് സംബന്ധിച്ച്‌ നടപടികളെല്ലാം ചേര്‍ത്ത് തല്‍സ്ഥിതിവിവരറിപ്പോര്‍ട്ട് നല്‍കണമെന്നും തുടങ്ങിയ നിര്‍ദേശങ്ങളാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.

2012 ഓഗസ്റ്റ് 23നു നിലവിൽ വന്ന പിഎസ്‌സി പട്ടികയിലെ ഉദ്യോഗാർഥികളാണ് ഹർജി നൽകിയത്. പിരിച്ചു വിടൽ കെഎസ്‌ആര്‍ടിസിയുടെ സര്‍വീസുകളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.