ബിജെപി യുടെ പ്രകടന പത്രികയെ കുറ്റപ്പെടുത്തി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ പ്രകടനപത്രിക ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണെന്നും അത് ധാര്‍ഷ്ട്യം നിറഞ്ഞതും ദീര്‍ഘവീക്ഷണം ഇല്ലാത്തതുമാണന്ന് അദ്ദേഹം ആരോപിച്ചു. അദ്ദേഹം ട്വിറ്ററിലൂടെയാണ് വിമർശനം അറിയിച്ചത്.

ബിജെപി പ്രകടന പത്രികയിൽ ജനങ്ങളുടെ അഭിപ്രായമില്ലെന്നും എന്നാൽ കോൺഗ്രസ്സിന്റെ പ്രകടനപത്രിക നിർമിച്ചത് ചര്‍ച്ചകളിലൂടെയാണെന്നും അത് ലക്ഷകണക്കിന് ഇന്ത്യക്കാരുടെ ശബ്ദമാണെന്നുമാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ബിജെപി പ്രകടന പത്രിക ഒറ്റപ്പെട്ട മനുഷ്യൻറെ ശബ്‌ദമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

മോദിയുടെ നുണകള്‍ പോലെ തന്നെയാണ് ബി.ജെ.പിയുടെ പ്രകടനപത്രികയെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പരിഹസിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് തിങ്കളാഴ്ച ഡൽഹിയിൽ വച്ചാണ് ബി ജെ പിയുടെ പ്രകടന പത്രികയായ സങ്കല്‍പ് പുറത്തിറക്കിയത്. കോടിക്കണക്കിനു ആളുകളിൽ നിന്നും അഭിപ്രായം തേടിയാണ് ബിജെപി യുടെ പ്രകടന പത്രികയെസ്യ സങ്കൽപ് പുറത്തിറക്കിയെതെന്നാണ് ബിജെപി യുടെ അവകാശം.

ശബരിമലയിൽ ആചാരവും വിശ്വാസവും സംരക്ഷിക്കും, കോടതിവിധി വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും, ഏകീകൃത സിവില്‍ കോഡും പൗരത്വ ബില്ലും മുത്തലാഖ് നിരോധനവും നടപ്പാക്കും, പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമാക്കും, ജമ്മു കശ്മീരുമായി ബന്ധപ്പെട്ട 370, 35(എ) വകുപ്പുകള്‍ ഒഴിവാക്കും, കര്‍ഷകര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും പെന്‍ഷന്‍ നല്‍കും. തുടങ്ങിയ വാഗ്ദാനങ്ങളാണ് ബിജെപി യുടെ പ്രകടന പത്രികയിലുള്ളത്.

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.