ലോക കപ്പ് ക്രിക്കറ്റിന് ഇന്ന് ഇംഗ്ലണ്ടിൽ തുടക്കം. ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നിന് ലണ്ടനിലെ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം ആരംഭിക്കുന്നത്.

പത്ത് ടീമുകളാണ് ഇത്തവണത്തെ ലോക കപ്പ് ക്രിക്കറ്റ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഇന്ന് ഏറ്റുമുട്ടുന്ന ലോക ക്രിക്കറ്റിലെ പ്രധാന ശക്തികളായ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയ്ക്കും ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല. എന്നാൽ ഇതവണയെത്തുന്നത് ചരിത്ര മാറ്റിക്കുറിക്കാനുള്ള തയ്യാറെടുപ്പോടെയാണ്.

ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കരുത്തും ദക്ഷിണാഫ്രിക്കയുടെ പേസ് ബോളർമാരും തമ്മിലാണ് ഇന്നത്തെ ഏറ്റുമുട്ടൽ. ഏകദിനത്തില്‍ ആകെ 59 മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് ഇരുപത്തിയാറും ദക്ഷിണാഫ്രിക്കയ്ക്ക് 29 ജയവുമാണ് ഉണ്ടായത്.

ഇംഗ്ലണ്ട് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുമായി ഒയിന്‍ മോര്‍ഗന്റെ കീഴിലാണ് കളത്തിൽ ഇറങ്ങുന്നത്. ജാസന്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ജോസ് ബട്ലര്‍, ബെന്‍ സ്റ്റോക്സ് തുടങ്ങിയ മുന്‍നിര ബാറ്റിങ് താരങ്ങളും മോയിന്‍ അലി, ബെന്‍ സ്റ്റോക്സ് തുടങ്ങിയ ഓള്‍റൗണ്ടര്‍മാരുമടങ്ങുന്ന താരങ്ങളാണ് ഒയിന്‍ മോര്‍ഗന്റെ കീഴിലുള്ളത്.

ലോകത്തെ വിറപ്പിക്കുന്ന പേസര്‍മാരുമായാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. ഫാഫ് ഡുപ്ലെസി നയിക്കുന്ന ടീമില്‍ ക്വിന്റണ്‍ ഡി കോക്ക്, ഹാഷിം ആംല, ഡേവിഡ് മില്ലര്‍, ജെ.പി. ഡുമിനി തുടങ്ങിയ താരങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ ടീമിലുള്ളത്.

ആദ്യറൗണ്ടില്‍ ഓരോ ടീമിനും ഒന്‍പത് കളികള്‍. ആദ്യ നാല് സ്ഥാനക്കാരാണ് സെമിയിലേക്ക് കടക്കുക.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.