തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറക്കുന്നതിനുള്ള നടപടികളുമായി കേരള സര്ക്കാര്. മദ്യപിക്കണമെങ്കില് പ്രായപരിധി 23 ആകണമെന്നാണ് സര്ക്കാര് തീരുമാനം. ഇന്ന് ചേര്ന്ന മന്ത്രിസഭായോഗത്തിലാണ് പ്രായപരിധി 21 ല് നിന്ന് 23 ആയി ഉയര്ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചത്.
മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി ഉയര്ത്തുന്നതിന് ഗവര്ണറോട് ശുപാര്ശ ചെയ്യാന് യോഗത്തില് തീരുമാനമായി. അബ്ക്കാരി നിയമത്തില് ഭേദഗതി വരുത്തുന്നതിന് ഓര്ഡിനന്സ് ഇറക്കും. സംസ്ഥാന സര്ക്കാറിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് തീരുമാനം.
Photo Courtesy : Google/ images are subject to copyright

Leave a Reply