ന്യൂഡല്‍ഹി : ആപ്പിളിന്റെ പേമെന്റെ് സംവിധാനം ആപ്പിള്‍ പേ ഇന്ത്യയിലേക്കെത്തുന്നു. നോട്ട് നിരോധനത്തിനു ശേഷം രാജ്യത്ത് പേ ആപ്പുകളുടെ പ്രാധാന്യം വര്‍ധിച്ച സാഹചര്യത്തിലാണ് ഇന്ത്യയില്‍ സാധ്യതകള്‍ തേടിയുള്ള ആപ്പിളിന്റെ വരവ്. രാജ്യത്തെ വന്‍കിട വാണിജ്യ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ആപ്പിളിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനമെന്നാണ് റിപ്പോര്‍ട്ട്.
പേടിഎം പോലുള്ള ആപ്പുകള്‍ക്ക് പുറമേ പ്രമുഖ ടെക് കമ്പനികള്‍ എല്ലാം തന്നെ തങ്ങളുടെതായ ഇ-വാലറ്റുകള്‍ രംഗത്തിറക്കിയിട്ടുണ്ട്. ഇന്ത്യയില്‍ എത്തുമ്പോള്‍ ആപ്പിള്‍ പേ കണ്ണുവക്കുന്നത് കൂടി വരുന്ന ഐഫോണ്‍ ഉപഭോക്താക്കളെയാണ്.

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.