ന്യൂഡല്ഹി: സിനിമ തിയേറ്ററുകളില് ദേശീയഗാനം നിര്ബന്ധമാക്കുന്നത് സംബന്ധിച്ചുള്ള കാര്യത്തില് നിലപാട് മാറ്റി കേന്ദ്രസര്ക്കാര്. തിയേറ്ററുകളില് ദേശീയഗാനം നിര്ബന്ധമാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് ഉടന് നടപ്പാക്കേണ്ടെന്ന് കേന്ദ്രസര്ക്കാര് സുപ്രീംകോടതിയില് സത്യവാങ്മൂലം നല്കി.
തിയേറ്ററുകളില് ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച് മാര്ഗ നിര്ദേശങ്ങള് രൂപീകരിക്കുന്നതിനായി മന്ത്രിതല ആഭ്യന്തര സമിതി രൂപീകരിക്കുമെന്ന് സര്ക്കാര് വ്യക്തമാക്കി. വിശദമായ ചര്ച്ചകള്ക്ക് ശേഷമേ മാര്ഗ നിര്ദേശങ്ങള് രൂപീകരിക്കാനാകൂ.
Photo Courtesy : Google/ images are subject to copyright

Leave a Reply