കൊച്ചി: നടിയെ ആക്രമിച്ച കേസില് ദിലീപ് നല്കിയ ഹര്ജിയില് വിധി ഇന്ന്. കേസിനെ സംബന്ധിച്ചുള്ള അനുബന്ധ കുറ്റപത്രം പോലീസ് ചോര്ത്തിയെന്ന നടന് ദിലീപിന്റെ ഹര്ജിയിലാണ് വിധി. അങ്കമാലി കോടതിയാണ് ഇന്ന് വിധി പറയുന്നത്.
മാധ്യമങ്ങള്ക്ക് കുറ്റപത്രത്തിലെ വിവരങ്ങള് ലഭ്യമായതിനെ തുടര്ന്ന് ഇക്കാര്യത്തെ സംബന്ധിച്ച് പോലീസില് നിന്ന് വിശദീകരണം തേടണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ദിലീപ് ഹര്ജി നല്കിയിരിക്കുന്നത്. കുറ്റപത്രം ചോര്ത്തിയതിന് കോടതിയലക്ഷ്യത്തിന് അന്വോഷണ സംഘത്തിനെതിരെ കേസെടുക്കാനും ദിലീപ് ആവശ്യപ്പെടുന്നു. എന്നാല് തീര്ത്തും അടിസ്ഥാനരഹിതമാണ് ദിലീപിന്റെ ആരോപണമെന്നാണ് പോലീസിന്റെ വിശദീകരണം.
Photo Courtesy : Google/ images are subject to copyright

Leave a Reply