ഞണ്ടുകളുടെ നാട്ടില് ഒരു ഇടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. എം.ബി.ബി.എസ് ബിരുദധാരിയായ ഐശ്വര്യ നായികയാവുന്ന പുതിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്ണമിയും. ആസിഫ് അലിയാണ് സിനിമയിലെ നായകന്. ബൈസിക്കിള് തീവ്സ്, സണ്ഡേ ഹോളിഡേ എന്നിവയ്ക്ക് ശേഷം ആസിഫ് അലിയും സംവിധായകന് ജിസ് ജോയിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്ത മംമ്ത മോഹന്ദാസിനെയാണ് ചിത്രത്തില് നായികയായി തീരുമാനിച്ചിരുന്നത്. രഞ്ജി പണിക്കര്, സിദ്ദിഖ്, ശാന്തി കൃഷ്ണ, ബാലു വര്ഗ്ഗീസ്, കെ.പി.എ.സി ലളിത എന്നിവരും ചിത്രത്തില് അണിനിരക്കുന്നു. അമല് നീരദ് ഒരുക്കുന്ന ഫഹദ് ഫാസില് ചിത്രത്തിലും ഐശ്വര്യ തന്നെയാണ് നായിക.
Photo Courtesy : Google/ images are subject to copyright

Leave a Reply