മമ്മൂട്ടിയും പൃഥ്വിരാജും തകര്‍ത്തഭിനയിച്ച പോക്കിരിരാജയ്ക്ക് രണ്ടാംഭാഗം ഒരുങ്ങുന്നു. മധുരരാജ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത് വൈശാഖ് തന്നെയാണ്. പുലിമുരുകനുശേഷം വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അനുശ്രീയും ഷംന കാസിമുമാണ് നായികമാര്‍. പുലിമുരുകനില്‍ ഡാഡി ഗിരിജയായെത്തിയ ജഗപതി ബാബുവാണ് മധുരരാജയിലെ വില്ലന്‍. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്. ജയ്, മഹിമ നമ്പ്യാര്‍, സിദ്ദിഖ്, നെടുമുടി വേണു, സലിം കുമാര്‍, അജു വര്‍ഗ്ഗീസ്, ബാല, വിജയരാഘവന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

Leave a Reply

Your email address will not be published.