സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 100 കടന്നു. ഇന്ന് 14പ്പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യ മന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നുണ്ട്. കൊറോണ അവലോകനത്തിന് ശേഷം വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോടുകാരുമാണ്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 105 ആയി. കൂടാതെ സംസ്ഥാനത്ത് 72,460 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. 71,994 പേര്‍ വീടുകളില്‍, 466 പേര്‍ ആശുപത്രികളി നിരീക്ഷണത്തിലാണ്.

രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ ദുബായില്‍നിന്നും ഒരാള്‍ ഖത്തറില്‍നിന്നുമാണ് വന്നത്. രോഗികളുമായുള്ള സമ്പര്‍ക്കം മൂലമാണ് മൂന്നുപേര്‍ക്ക് രോഗം വന്നത്. ഇന്ന് 4516 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 3,331 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി.

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിൻ്റെ ഗൗരവം പലരും ഇപ്പോഴും ഉള്‍ക്കൊള്ളുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അനാവശ്യമായ യാത്രകളും പുറത്തിറങ്ങലും ഇപ്പോഴും തുടരുന്നുണ്ട്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.