മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ സൗന്ദര്യ മത്സരത്തിന്റെ ആവേശത്തിലാണ് ആലപ്പുഴ. നാളെ പാതിരപ്പിള്ളി കാമിലോട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 19 സുന്ദരിമാര്‍ പങ്കെടുക്കും. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ സൗന്ദര്യവും കഴിവുകളും കണ്ടെത്താനായി പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി നടത്തുന്ന എട്ടാമത് മിസ് ക്യൂന്‍ ഓഫ് ഇന്ത്യയുടെ മുഖ്യപ്രായോജകര്‍ മണപ്പുറം ഫിനാന്‍സാണ്. സെറ, ഡിക്യു വാച്ചസ്, ടി-ഷൈന്‍ എന്നിവരാണ് പവേര്‍ഡ് ബൈ പാര്‍ട്ണേഴ്സ്.

വിജയികള്‍ക്ക് പുറമേ മിസ് ക്യൂന്‍ നോര്‍ത്ത്, മിസ് ക്യൂന്‍ വെസ്റ്റ്, മിസ് ക്യൂന്‍ ഈസ്റ്റ്, മിസ് ക്യൂന്‍ സൗത്ത് എന്നീ പുരസ്‌കാരങ്ങളും മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് കണ്‍ജീനിയാലിറ്റി, മിസ് പേഴ്സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് പെര്‍ഫക്ട് ടെന്‍, മിസ് ടാലന്റഡ്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്സ് ചോയ്സ്, മിസ് സോഷ്യല്‍ മീഡിയ, മിസ് ഫിറ്റ്നസ്, മിസ് ഹ്യുമേനസ് എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും.
കേട്ടോ ഓണ്‍ലൈന്‍ വെഞ്ചേഴ്സുമായി സഹകരിച്ച് ക്രൗഡ് ഫണ്ടിങ്ങിലൂടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്ന മത്സരാര്‍ത്ഥിയാണ് മിസ് ഹ്യുമേനസ് പുരസ്‌കാരത്തിന് അര്‍ഹയാകുന്നത്. പെഗാസസിനുവേണ്ടി ഡി.ജെ ഹാര്‍വി സ്റ്റീവ് തയ്യാറാക്കിയ സംഗീതത്തിനൊപ്പമായിരിക്കും സുന്ദരിമാര്‍ ഗ്രാന്റ് ഫിനാലെയില്‍ ചുവട് വെയ്ക്കുക. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും മത്സരം കാണാന്‍ അവസരം ലഭിക്കുക. ബ്ലാക്ക്, റെഡ്, വൈറ്റ് നിറങ്ങളിലുള്ള വസ്ത്രങ്ങളായിരിക്കണം അതിഥികള്‍ ധരിക്കേണ്ടത്.

കന്യക, യുണീക് ടൈംസ്, കല്പന ഇന്റര്‍നാഷണല്‍, വീ.കേ.വീസ്, പറക്കാട്ട് റിസോര്‍ട്സ്, വാവ് ഫാക്ടര്‍, വേള്‍ഡ് പീസ് ആന്റ് ഡിപ്ലോമസി ഓര്‍ഗനൈസേഷന്‍, യു.ടി.ടി.വി ചാനല്‍, വിപിഎസ് ലേക്‌ഷോര്‍, ഐശ്വര്യ അഡ്വര്‍ടൈസിംഗ് എന്നിവരാണ് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2018ന്റെ ഇവന്റ് പാര്‍ട്ണേഴ്സ്.

Leave a Reply

Your email address will not be published.