വ്യത്യസ്ത വേഷങ്ങള് തിരഞ്ഞെടുക്കാനും കഥാപാത്രത്തെ പൂര്ണതയിലെത്തിക്കാന് എന്തു വെല്ലുവിളിയും ഏറ്റെടുക്കാനുള്ള മനസ്സുമാണ് ജയസൂര്യ എന്ന നടന്റെ മികവിനു കാരണം. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകര് ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്. മാത്രമല്ല കഥാപാത്രങ്ങളെല്ലാം ജനമനസ്സുകളില് ഇടം നേടുകയും ചെയ്തു.
ഇപ്പോഴിതാ ‘ ഞാന് മേരിക്കുട്ടി ‘ എന്ന ചിത്രത്തിലൂടെ വീണ്ടും ജയസൂര്യ ആസ്വാദകര്ക്കിടയിലേക്കെത്തുന്നു. ചിത്രത്തില് സ്ത്രീ വേഷത്തിലാണ് ജയസൂര്യ എത്തുന്നത് എന്നതാണ് പ്രത്യേകത.

പുണ്യാളന് അഗര്ബത്തീസ്, പ്രേതം, സുസു സുധീ വാത്മീകം, പുണ്യളന് പ്രൈവറ്റ് ലിമിറ്റഡ് എന്നീ വിജയ ചിത്രങ്ങള്ക്ക് ശേഷം രഞ്ജിത് ശങ്കര്- ജയസൂര്യ കൂട്ടുക്കെട്ടിന്റെ പുതിയ ചിത്രമാണ് ഞാന് മേരിക്കുട്ടി.
ഇതുവരെ മലയാള സിനിമയില് വന്ന സ്ത്രീ വേഷങ്ങളില് ഏറ്റവും നല്ല മേക്കോവര് ജയസൂര്യയുടേതാണെന്നാണ് പ്രക്ഷകപക്ഷം. മുന്പ് മേരിക്കൂട്ടിക്കായി കാത് കുത്തിയതും കമ്മലിട്ടതുമെല്ലാം ജയസൂര്യ സോഷ്യല് മീഡിയയില് പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ ടീസര് പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തിരുന്നു.



Leave a Reply