പിസ, വിക്രംവേദ എന്നീ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകര്‍ക്കൊപ്പം മലയാളികളുടെയും മനസ്സ് കീഴടക്കിയ വിജയ് സേതുപതിയുടെ പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. 96 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തൃഷ കൃഷ്ണനാണ് നായിക. സി. പ്രേംകുമാര്‍ തിരക്കഥയും സംവിധാനവും ഒരുക്കുന്ന 96 തികച്ചും ഒരു പ്രണയചിത്രമാണ്. ശിവ ഗണേഷ് സംവിധാനം ചെയ്യുന്ന അഖാഡയിലൂടെ കന്നഡയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് വിജയ് സേതുപതി. ടോളിവുഡിലും താരം സജീവമാകാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെക്ക ചിവന്തവാനം, സൂപര്‍ ഡീലക്‌സ്, ജുങ്ക, സീതാകാന്തി എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് അദ്ദേഹം.

Leave a Reply

Your email address will not be published.