2017 ലെ സംസ്ഥാന ചലച്ചിത്ര അവാര്ഡുകള് പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്സ് മികച്ച നടനുള്ള അവാര്ഡിന് അര്ഹനായി. മികച്ച നടിയായി പാര്വതി തിരഞ്ഞടുക്കപ്പെട്ടു. നഴ്സ്മാരുടെ കഥ പറഞ്ഞ ടേക്ക് ഓഫ് ലെ അഭിനയമാണ് പാര്വതിയെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അര്ഹയാക്കിയത്. ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്.
മറ്റു പുരസ്കാരങ്ങള്
മികച്ച ഗായകന് – ഷഹബാസ് അമന്
മികച്ച സ്വഭാവ നടന്- അലന്സിയര്
മികച്ച കഥാകൃത്ത് – എം എ നിഷാദ്
മികച്ച പശ്ചാത്തല സംഗീതം- ഗോപി സുന്ദര്
മികച്ച ഗായിക- സിതാര കൃഷ്ണകുമാര്
മികച്ച സിനിമ- ഒറ്റമുറിയിലെ വെളിച്ചം
മികച്ച ബാലതാരങ്ങള്- നക്ഷത്ര, മാസ്റ്റര് അഭിനന്ദ്
കലാമൂല്യമുള്ള ജനപ്രിയ സിനിമ- രക്ഷാധികാരി ബൈജു
പുതുമുഖ സംവിധായകന്- മനേഷ് നാരായണന്
സംഗീത സംവിധായകന്- എംകെ അര്ജുനന്
ക്യാമറ- മനേഷ് മാധവ്
തിരക്കഥാകൃത്ത്- സജീവ് പാഴൂര്
സംവിധായകന് ടി.വി. ചന്ദ്രന് ചെയര്മാനായ ജൂറിയാണ് അവാര്ഡ് നിര്ണയിച്ചത്. മന്ത്രി എ.കെ. ബാലനാണ് ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചത്.

Leave a Reply