തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പ്രചാരണ ജാഥയുടെ സമാപനസമ്മേളനത്തിനായി രാഹുല്‍ഗാന്ധി ഇന്ന് കേരളത്തില്‍. പ്രചാരണജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് രാഹുല്‍ഗാന്ധി തലസ്ഥാനത്തെത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം രാഹുല്‍ഗാന്ധി ആദ്യമായാണ് കേരളത്തിലെത്തുന്നത്.
ഇന്ന് വൈകിട്ട് അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സമാപനസമ്മേളനം നടക്കുക. സമാപനത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് ശംഖുമുഖത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവക്കുകയായിരുന്നു. രാഹുല്‍ഗാന്ധിയുടെ സൗകര്യം കൂടി പരിഗണിച്ച് കഴിഞ്ഞയാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗമാണ് മാറ്റിവച്ച സമ്മേളനം 14ന് നടത്താന്‍ നിശ്ചയിച്ചത്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.