ന്യൂഡല്ഹി: ജനങ്ങളുടെ ബാങ്ക് നിക്ഷേപങ്ങല് സുരക്ഷിതമല്ലെന്നുള്ള പ്രചാരണങ്ങള് തീര്ത്തും വ്യാജമായ വാര്ത്തകള് മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടേയും ബാങ്ക് അക്കൗണ്ടുകളിലെ പണം സുരക്ഷിതമാണ്. അത് താന് ഉറപ്പ് നല്കുന്നു. അവ കൂടുതല് സുരക്ഷിതമാക്കാനുള്ള നടപടികള് കേന്ദ്രസര്ക്കാര് ഉടന് തന്നെ സ്വീകരിക്കുമെന്നും മോദി പറഞ്ഞു.
വന്കിട വ്യാപാരികള്ക്ക് വന്തോതില് വായ്പ നല്കുന്ന നയമാണ് യുപിഎ സ്വീകരിച്ചതെന്നും, രാജ്യത്തെ ബാങ്കിങ് സമ്പ്രദായത്തെ തകര്ക്കുകയാണ് അവര് ചെയ്തതെന്നും മോദി ആരോപിച്ചു. കല്ക്കരി, 2ജി ഇടപാടിനേക്കാളും വലിയ അഴിമതിയാണിതെന്നും അദ്ദേഹം ആരോപിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply