തിരുവനന്തപുരം: രാജ്യസഭാ എം.പി സ്ഥാനം രാജിവക്കുമെന്ന തന്റെ നിലപാടില് ഒരു മാറ്റവുമില്ലെന്ന് ജനതാദള്(യു) നേതാവ് എം.പി. വീരേന്ദ്രകുമാര്. രാജിയുടെ തീരുമാനം ശരത് യാദവിനെ താന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഇനി നിതീഷ് കുമാര് പാര്ട്ടിയില് നിന്ന് പുറത്താക്കിയാലും അംഗത്വം രാജിവക്കുക തന്നെ ചെയ്യും. മൂന്ന് ദിവസത്തിനകം ഡല്ഹിയിലെത്തി രാജി വക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഭാവി നിലപാടിനെ പറ്റി ശരത് യാദവുമായി ചര്ച്ചചെയ്യും. ദേശീയപാര്ട്ടിയായി നിലനില്ക്കണമെന്നാണ് പൊതുവികാരം. ദേശീയ നേതാക്കളില് പലര്ക്കും പക്ഷെ പ്രദേശിക താല്പര്യങ്ങളാണുള്ളത്.
എന്നാല് എല്.ഡി.എഫിലേക്ക് പോകുക എന്ന കാര്യത്തെപ്പറ്റി ഇതുവരെ പാര്ട്ടിയില് ചര്ച്ച ചെയ്തിട്ടില്ല. പാര്ട്ടിയുടെ സംസ്ഥാന സമിതി യോഗം ഉടനെത്തന്നെ വിളിക്കും. പിണറായിയെ കണ്ട് സംസാരിച്ചത് രാഷ്ട്രീയക്കാര്യങ്ങളല്ലെന്നും അത് കേവലം സൗഹൃദ സംഭാഷണം മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright

Leave a Reply