കോഴിക്കോട് : വികസനം സംബന്ധിച്ച സംവാദത്തില്‍ നിന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒളിച്ചോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന വിഷയത്തില്‍ സംവാദത്തിനുണ്ടോ എന്ന അദ്ദേഹത്തിന്റെ വെല്ലുവിളി കേരളം ഏറ്റെടുത്തിട്ടുണ്ട്.  അതില്‍ നിന്ന് ഒളിച്ചോടാനാണ് ഇപ്പോള്‍ ബി.ജെ.പിയില്‍ നിന്നുണ്ടാകുന്നത്.
വികസന ചര്‍ച്ചക്ക് വെല്ലുവിളിക്കുകയും എന്നാല്‍ അതു സ്വീകരിച്ചപ്പോള്‍ മൗനം പാലിക്കുകയും ചെയ്യുന്നത് മാന്യമായ കാര്യമല്ല. ശ്രീ കുമ്മനത്തിന്റെ യാത്രയില്‍ കേരളത്തിന്റെ വികസനത്തെ കുറിച്ച് എന്തൊക്കെയാണ് പറഞ്ഞതെന്നറിയാന്‍ താത്പര്യമുണ്ട്. ഒന്നും പറഞ്ഞിട്ടില്ല എന്നാണ് മാധ്യമങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നും തല കൊയ്യുമെന്നും ഭീഷണി മുഴക്കുന്ന ബി.ജെ.പി- ആര്‍.എസ്.എസ് നേതൃത്വം അക്രമത്തിന്റേയും സംഘര്‍ഷത്തിന്റേയും അന്തരീക്ഷത്തിന് അന്ത്യം കുറിക്കുന്നതിനെ പറ്റി പറഞ്ഞു തുടങ്ങിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 

Photo Courtesy : Google/ images are subject copyright        

 

Leave a Reply

Your email address will not be published.