കോട്ടയം : ടൂറിസത്തില് കേരളത്തിന് കാര്യമായ പങ്കില്ലെന്ന് കേന്ദ്ര ടൂറിസം വകുപ്പിന്റെ നിരീക്ഷണം. ഇത്തവണ ഏറ്റവും കൂടുതല് ടുറിസ്റ്റുകളെത്തിയത് തമിഴ് നാട്ടില്.
ടൂറിസം വരുമാന കണക്കിലും ആഭ്യന്തര ടൂറിസ്റ്റുകള് സന്ദര്ശിച്ചതിലും ആദ്യ പത്തു സംസ്ഥാനങ്ങളില് കേരളമില്ല. വിദേശികള് സന്ദര്ശിച്ചതില് കേരളം ഏഴാം സ്ഥാനത്താണ്. തമിഴ് നാട്ടിലെ പ്രശസ്തമായ ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളുമാണ് ടൂറിസം മേഖലക്കു നേട്ടമുണ്ടാക്കിയത്. തെക്കന് സംസ്ഥാനങ്ങളായ ആന്ധ്രയും കര്ണാടകയും റാങ്കിങ്ങില് ആദ്യ അഞ്ച് സ്ഥാനങ്ങളിലാണ്. 2017 ജൂണ് വരെ 48.9 ലക്ഷം വിദേശ ടൂറിസ്റ്റുകള് ഇന്ത്യയിലെത്തിയിട്ടുണ്ട്. 2017 ജൂണ് വരെ വിദേശനാണ്യയിനത്തില് 87096 കോടി രൂപ ലഭിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply