ദില്ലി : നികുതി ദായകരുടെ സംശയങ്ങള് ദുരീകരിക്കാന് ലൈവ് ചാറ്റ് സൗകര്യവുമായി ആദായ നികുതി വകുപ്പ്. ഇന്കം ടാക്സ് അടക്കമുള്ള പ്രത്യക്ഷ നികുതികളെക്കുറിച്ച് ജനങ്ങള്ക്കുണ്ടാകുന്ന സംശയങ്ങള്ക്ക് ഇനി മുതല് വെബ്സൈറ്റിലൂടെ അപ്പപ്പോള് തന്നെ വിദഗ്ദര് ഉത്തരം നല്കും.
ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റായ www.incometaxindia.gov.inല് ഇതിനായി ലൈവ് ചാറ്റ് ഓണ്ലൈന് എന്ന പുതിയ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ സംശയങ്ങള്ചോദിക്കാം. ആദായ നികുതി വകുപ്പിലെ വിദഗ്ദര്ക്ക് പുറമെ മറ്റ് ടാക്സ് പ്രാക്ടീഷണര്മാരും പൊതുജനങ്ങളുടെ സംശയങ്ങള്ക്ക് ഉത്തരം നല്കും.
Photo Courtesy : Google/ images are subject to copyright


Leave a Reply