തിരുവനന്തപുരം: കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന് മുഖ്യമായി ഉത്തരം പറയേണ്ടത് ആര്.എസ്.എസ് ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. 1970നു ശേഷമാണ് രാഷ്ട്രീയ ആക്രമണങ്ങള് സംസ്ഥാനത്തുണ്ടായത്. 214 സി.പി.എം പ്രവര്ത്തകര് ഇക്കാലയളവില് കൊല്ലപ്പെട്ടു. കൊലപാതക രാഷ്ട്രീയത്തിന്റെ ചേറില് പുരണ്ടു കിടക്കുന്ന അമിത്ഷാ സമാധാന സുവിശേഷം പറയാന് കേരളത്തില് വന്നത് പരിഹാസ്യമാണെന്നും കോടിയേരി പറഞ്ഞു.
കേന്ദ്രത്തില് ബി.ജെ.പി ഭരണം വന്നശേഷം കേരളത്തിലെ ആക്രമണങ്ങള് വര്ധിച്ചിരിക്കുകയാണ്. . ഗോരക്ഷയുടെ പേരില് രാജ്യത്ത് 36 കൊലപാതകങ്ങള് നടന്നു. ഇത്തരം സംഭവങ്ങള് കേരളത്തില് നടപ്പാക്കാനാകുന്നില്ല. അതിന് കളമൊുക്കുന്നതിനാണ് പ്രചാരണങ്ങളുമായി ആര്.എസ്.എസ് ഇറങ്ങിയിരിക്കുന്നത്. വികസനത്തിന്റെ പേരില് ഏറ്റുമുട്ടാമെന്ന അമിത്ഷായുടെ വെല്ലുവിളി ഏറ്റെടുക്കാന് എല്.ഡി.എഫ് തയ്യാറാണ്. ബി.ജെ.പി ഭരിക്കുന്ന ഏതു സംസ്ഥാനത്തേക്കാളും മുന്നിലാണ് കേരളം. എന്നാല് ബി.ജെ.പി യുമായി അക്രമത്തിന്റെ കാര്യത്തില് മത്സരിക്കാനില്ല. ആക്രമണങ്ങളെ അക്രമം കൊണ്ട് നേരിടാനല്ല, ആര്.എസ്.എസിനെ ജനങ്ങള്ക്കു മുന്നില് തുറന്നു കാണിച്ച് ഒറ്റപ്പെടുത്താനാണ് തങ്ങളുടെ ശ്രമമെന്നും കോടിയേരി പറഞ്ഞു

Leave a Reply