ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ താരമാണ് ശിവകാര്‍ത്തികേയന്‍. എന്നാല്‍ ആരാധകരെ ഏറെ അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സിനിമലോകത്തില്‍ നിന്നും വന്നിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന ചിത്രത്തില്‍ വിക്രം പ്രതിനായകനായെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Vikram
തന്റെ കഥാപാത്രങ്ങള്‍ക്കായി എന്തു വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറുള്ള നാടനാണ് ചിയാന്‍ വിക്രം. തന്റെ ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാന്‍ തയ്യാറാണെന്ന് ചിയാന്‍ വിക്രം പറഞ്ഞിട്ടുണ്ടെന്ന് ശിവകാര്‍ത്തികേയന്‍ തന്നെയാണ് അറിയിച്ചത്.

Siva
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു കൂടിക്കാഴ്ചയിലാണ് വിക്രം തന്നോടിതേപറ്റി പറഞ്ഞത്. അന്ന് പക്ഷെ തമാശയായി പറഞ്ഞതാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് വീണ്ടും അദ്ദേഹത്തെ കണ്ടപ്പോള്‍ താന്‍ ശരിക്കും പറഞ്ഞതാണെന്നും മറന്നിട്ടില്ലെന്നും നായകവേഷം തന്നെ ചെയ്യണമെന്ന് തനിക്കൊരു നിര്‍ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചിയാന്‍ വിക്രം പ്രതിനായകനാകാന്‍ സമ്മതിച്ചെന്നത് ഏറെ സന്തോഷം നല്‍കുന്നതാണെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.