മലയാള സിനിമക്കുണ്ടായ തീരാനഷ്ടമാണ് ഐവി ശശിയുടെ വിടവാങ്ങല്‍. അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു ബേര്‍ണിങ് വെല്‍സ്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ ഏഴു വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടിയായിരുന്നു ചിത്രം.
എന്നാല്‍ അദ്ദേഹത്തിന്റെ ഈ സ്വപ്‌ന ചിത്രം പൂര്‍ത്തിയാക്കുമെന്ന് നിര്‍മ്മാതാവ് സോഹന്‍ റോയ് പറഞ്ഞു. ചിത്രവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹത്തോടുള്ള ആദരാഞ്ജലിയായിരിക്കും ചിത്രമെന്നും സോഹന്‍ റോയ് അറിയിച്ചു. ചിത്രത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ഐവി ശശിയുടെ മരണം. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. ചിത്രം സംവിധാനം ചെയ്യുന്നതും സോഹന്‍ റോയ് തന്നെയാകും. മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബി തുടങ്ങി 33 ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ സിനിമയുടെ ചിത്രീകരണം തുടങ്ങും.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.