കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില് നടന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവനേയും ദിലീപിന്റെ ചങ്ങാതി നാദിര്ഷയേയും സാക്ഷികളാക്കുമെന്ന് ചാനലുകള് റിപ്പോര്ട്ട് ചെയ്തു. ഇരുവരേയും പ്രതികളാക്കുമെന്ന് നേരത്തെ റിപ്പോര്ട്ട് ഉണ്ടായിരുന്നു. എന്നാല് ഒടുവില് ലഭിക്കുന്ന വിവരമനുസരിച്ച് ഇവരെ സാക്ഷികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്.
കുറ്റപത്രം തയ്യാറായി കഴിഞ്ഞു. ഇനി മിനുക്കുപണികള് മാത്രമാണ് ബാക്കി. എപ്പോള് വേണമെങ്കിലും കുറ്റപത്രം സമര്പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വോഷക സംഘം. കുറ്റപത്രം ഉന്നത പോലീസ് ഉദ്യോഗസ്ഥരും നിയമ വിദഗ്ദ്ധരും വിശദമായി വിലയിരുത്തികഴിഞ്ഞു.
ദിലീപിന്റെ മാനേജര് അപ്പുണ്ണിയേയും സാക്ഷിപ്പട്ടികയിലാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. ചോദ്യംചെയ്യലില് അപ്പുണ്ണി കൊടുത്ത മൊഴി ദിലീപിനെതിരെ ഉപയോഗിക്കാന് പര്യാപ്തമാണെന്നാണ് അന്വോഷക സംഘം പറയുന്നത്. ദിലീപിനെതിരെ ഓരോ തെളിവും ഉറപ്പിക്കാനായി അതിന്റെ തന്നെ അഞ്ചും ആറും ഉപതെളിവുകളും സമര്പ്പിക്കുന്നുണ്ട്. പള്സര് സുനിയുടെ അമ്മയുടെ ബാങ്ക് ബാലന്സിന്റെ വിവരങ്ങളാണ് ഏറ്റവുമൊടുവില് ശേഖരിച്ചത്. ഇതിലും പണം വന്ന വഴി കൃത്യമായി പറയാന് സുനിയുടെ അമ്മക്കായില്ല. എന്നാല് വിശദമായ ചോദ്യം ചെയ്യലില് ഇവര് കാര്യങ്ങള് സമ്മതിക്കുകയും ചെയ്തു. ഇതും കേസില് പോലീസിന് വലിയ തെളിവായി മാറിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply