കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പുതിയ മൊഴികള്‍ പുറത്ത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപും നടിയും തമ്മിലുള്ള പ്രശ്‌നം അറിഞ്ഞിരുന്നുവെന്ന് നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴി. സംഭവത്തില്‍ ഇടപ്പെട്ട് താനിതുവരെ സംസാരിച്ചിട്ടില്ലെന്ന് മുകേഷ് അന്വോഷണ സംഘത്തോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ടെന്നറിഞ്ഞപ്പോള്‍ നടിയെ വിളിച്ചു സംസാരിച്ചിരുന്നുവെന്നും നീതി കിട്ടണമെന്ന ആവശ്യവുമായി നടി മുന്നോട്ടു വന്നപ്പോഴും വിളിച്ച് സംസാരിച്ചിരുന്നുവെന്ന് മുകേഷ് പറഞ്ഞു.
ആവശ്യമില്ലാതെ ദിലീപിനെ വിളിക്കാറില്ല. ദിലീപ് അറസ്റ്റിലായ ദിവസം ദിലീപ് തന്നെ വിളിച്ചിരുന്നു. ഫോണില്‍ മിസ്ഡ് കോള്‍ കണ്ടതായും മുകേഷ് പറഞ്ഞു.
അമ്മ ഷോ നടക്കുമ്പോള്‍ പള്‍സര്‍ സുനിയായിരുന്നു ഡ്രൈവര്‍ എന്നും ഷോയുടെ വിവിഐപി ടിക്കറ്റ് താന്‍ പള്‍സര്‍സുനിക്ക് നല്‍കിയിട്ടില്ലെന്നും മുകേഷ് മൊഴി നല്‍കി.
സഹോദരിയുമായി തൃശൂരില്‍ പോയപ്പോള്‍ ഡ്രൈവര്‍ ഒരു ലക്ഷം രൂപ മോഷ്ടിച്ചു. പള്‍സര്‍ സുനി ഏല്‍പ്പിച്ച ഡ്രൈവറായിരുന്നു അയാള്‍. പള്‍സര്‍ സുനിയെ താന്‍ പറഞ്ഞു വിട്ടത് വാഹനം ലോറിയുമായി തട്ടിയതിനുശേഷമാണെന്നും മുകേഷ് വ്യക്തമാക്കി.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.