നിറം,ക്ലാസ്മേറ്റ്സ്, പൂമരം, ക്വീന് തുടങ്ങി ക്യംപസ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രങ്ങളെയെല്ലാം മലയാളി പ്രേക്ഷകര് ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. വീണ്ടും ക്യംപസ് പശ്ചാത്തലത്തില് മറ്റൊരു സിനിമ കൂടി എത്തുകയാണ്. നവാഗതനായ ജോഷി തോമസ് യുവതാരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് നാം.
കോളേജ് ക്യാംപസിലെ സൗഹൃദവും ആഘോഷങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. ശബരീഷ്, രാഹുല് മാധവ്, ടോണി ലൂക്കെ, അഭിഷേക്, അദിഥി രവി, ഗായത്രി സുരേഷ്, നോബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. കൂടാതെ രഞ്ജി പണിക്കര്, ബാബു ആന്റണിയുടെ സഹോദരന് തമ്പി ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.

തമിഴ് സംവിധായകനായ ഗൗതം വാസുദേവ മേനോന് ചിത്രത്തില് ശ്രദ്ധേയമായ വേഷത്തിലെത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. ആദ്യമായാണ് അദ്ദേഹം മലയാളത്തില് അഭിനയിക്കുന്നത്. മാത്രമല്ല, ഗൗതം മേനോനു പുറമെ വിനീത് ശ്രീനിവാസനും ടോവിനോ തോമസും ചിത്രത്തില് അതിഥിതാരമായി എത്തുന്നുണ്ട്.
ഒരു ഹിറ്റ് ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്നാണ് സൂചന.
Photo Courtesy : Google/ images are subject to copyright



Leave a Reply