വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. ഒരു സ്പൈ ത്രില്ലര് രീതിയിലൊരുങ്ങുന്ന ചിത്രത്തില് സോള്ട്ട് ആന്ഡ് പെപ്പര് ലുക്കിലാണ് വിക്രം എത്തുന്നത്.
ചിത്രത്തിലെ വില്ലന്റെ പ്രകടനത്തില് താന് വളരെ സന്തുഷ്ടനാണെന്ന് വിക്രം പറഞ്ഞിരുന്നു. എന്നാല് വില്ലന് ആരാണെന്ന് വെളിപ്പെടുത്തരുതെന്ന് ഗൗതം മേനോന്റെ നിര്ദേശമുള്ളതിനാല് പറയുന്നില്ലെന്നും വിക്രം അറിയിച്ചിരുന്നു. എന്നാല് ഇപ്പോള് വിനായകനാണ് വിക്രമിന്റെ വില്ലനായെത്തുന്നത് എന്ന റിപ്പോര്ട്ടുകളാണ് പുറത്ത് വരുന്നത്. ധനുഷിന്റെ മരിയാന്, വിശാലിന്റെ തിമിര് എന്നീ ചിത്രങ്ങളില് വിനായകന് അഭിനയിച്ചിരുന്നു.
ഐശ്വര്യ രാജേഷ്, റിതു വര്മ്മ എന്നിവരാണ് നായികമാരായെത്തുന്നത്. രാധിക ശരത് കുമാര്, സിമ്രാന്, ദിവ്യദര്ശിനി എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
Photo Courtesy : Google/ images are subject to copyright


Leave a Reply