വിനീത് ശ്രീനിവാസന് ചിത്രത്തിലൂടെ കടന്നുവന്ന് യുവതാരനിരയില് ശ്രദ്ധേയനായ നടനാണ് നിവിന്പോളി. അല്ഫോന്സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രം നിവിന്റെ കരിയറില് തന്നെ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങള്.
നിവിന്റേതായി പുറത്തു വരാനിരിക്കുന്ന ചിത്രങ്ങളും ശ്രദ്ധേയമാണ്. റോഷന് ആന്ഡ്രൂസ്- ബോബി സഞ്ജയ് ടീം വീണ്ടും ഒന്നിക്കുന്ന കായംകുളം കൊച്ചുണ്ണിയില് ചരിത്ര കഥാപാത്രമായ കൊച്ചുണ്ണിയായി നിവിന് എത്തുന്നു. ചിത്രത്തില് ഇത്തിക്കരപ്പക്കിയായി എത്തുന്നത് മലയാളത്തിന്റ സ്വന്തം മോഹന്ലാലാണ്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില് ഗോകുലം ഗോപാലനാണ് ചിത്രം നിര്മ്മിക്കുന്നത്.

നിവിന്പോളിയെ നായകനാക്കി ഗീതു മോഹന്ദാസ് സംവിധാനം ചെയ്യുന്ന ‘ മൂത്തോന് ‘ ചിത്രീകരണം പുരോഗമിക്കുകയാണ്. ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രം മൊഴിമാറ്റി ഹിന്ദിയിലും പ്രദര്ശനത്തിനെത്തും.

നിവിനേയും നയന്താരയേയും പ്രധാനകഥാപാത്രങ്ങളാക്കി ധ്യാന് സംവിധാനം ചെയ്യുന്ന ലൗ ആക്ഷന് ഡ്രാമയും വരാനിരിക്കുന്ന നിവിന് ചിത്രങ്ങളിലൊന്നാണ്.

നിവിനും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് ‘ പോത്ത് ‘ എന്നാണ് പേരിട്ടിരിക്കുന്നത്. പേരു പോലെതന്നെ പ്രമേയവും വ്യത്യസ്തമായിരിക്കും എന്നു പ്രതീക്ഷിക്കാം.അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അര്ദ്ധരാത്രിയില് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആന്റണി വര്ഗീസും നിവിനൊപ്പം അഭിനയിക്കും. ഏറെ പ്രതീക്ഷ ഉയര്ത്തുന്ന ചിത്രമാണിത്.
Photo Courtesy : Google/ images are subject to copyright



Leave a Reply