സ്ലംഡോഗ് മില്യണയര്‍ എന്ന ഹോളിവുഡ് ചിത്രത്തിലെ സൗണ്ട് ഡിസൈനിംഗിലൂടെ ഓസ്‌കാര്‍ പുരസ്‌കാരം നേടി ഇന്ത്യയുടെ തന്നെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടി സംവിധാന രംഗത്തേക്ക് കടക്കുന്നു.

1459253312-147
ശബ്ദം കൊണ്ട് മാന്ത്രികത സൃഷ്ടിച്ച റസൂല്‍ പൂക്കൂട്ടി അടുത്തിടെ സൗണ്ട് സ്റ്റോറി എന്ന ചിത്രത്തില്‍ നായകനായും എത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് സിനിമ സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത്. നിരവധി ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് ശബ്ദമിശ്രണം നടത്താന്‍ അദ്ദേഹത്തിന് ഇതിനകം തന്നെ സാധിച്ചു. രജനീകാന്ത് ചിത്രം യന്തിരന് ശബ്ദമിശ്രണം ചെയ്തതും റസൂല്‍ പൂക്കുട്ടിയാണ്.

mohanlal-resul-pookutty-images
ഒരു വെബ് സിനിമയായാണ് റസൂല്‍ പൂക്കുട്ടി സിനിമയൊരുക്കുന്നത്. ചിത്രത്തില്‍ നായകനായെത്തുന്നത് മോഹന്‍ലാലാണ്. മോഹന്‍ലാല്‍ 45 ദിവസത്തെ ഡേറ്റ് സിനിമക്കായി നല്‍കിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയായാല്‍ ലാല്‍ ചിത്രത്തില്‍ അഭിനയിക്കാനെത്തും. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.