ബെംഗളൂരു: ഗുജറാത്തിലും ഹിമാചലിലും അധികാരം ഉറപ്പിച്ച ബിജെപിയുടെ ഇനിയുള്ള ശ്രമം സിദ്ധരാമയ്യയുടെ കര്‍ണാടക. കോണ്‍ഗ്രസ്സ് ശക്തിയുള്ള സംസ്ഥാനമാണ് കര്‍ണാടക. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രചരണത്തിനായി നേരിട്ടെത്തും.
അതേസമയം കോണ്‍ഗ്രസ്സിനും കര്‍ണാടക നിര്‍ണായകമാണ്. കോണ്‍ഗ്രസ്സ് അധ്യക്ഷനായി രാഹുല്‍ഗാന്ധിയെ ഉപരോധിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ബിജെപിയുടെ കോട്ടയായിരുന്ന ഗുജറാത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു എന്നത് കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ കൂട്ടുന്നു. ബിജെപിയും കോണ്‍ഗ്രസ്സുമാണ് പ്രബല കക്ഷികളെങ്കിലും ജനതാദള്‍-എസിനെ അവഗണിച്ചു നിര്‍ത്താനാകില്ല. 2013ലെ തിരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ നേടിയത് ജനതാദള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ത്രികോണ മത്സരത്തിനായിരിക്കും കര്‍ണാടക സാക്ഷ്യം വഹിക്കുക.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.