ന്യൂഡല്ഹി: രണ്ടു ദിവസത്തെ ചെറിയ ഇടവേളക്കു ശേഷം മുംബൈ സിറ്റി എഫ്. സിയും നോര്ത്ത് ഈസ്റ്റ് യുണൈറ്റഡും ഇന്ന് കളിക്കളത്തില് ഏറ്റുമുട്ടും. നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റിക്കെതിരെ മത്സരിക്കാനിറങ്ങുന്നത് കഴിഞ്ഞ മത്സരത്തില് കേരള ബ്ലാസ്റ്റേഴ്സില് നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന തോല്വിയോടെയാണ്. ഇതുവരെ കഴിഞ്ഞ അഞ്ച് മത്സരങ്ങളില് നിന്ന് രണ്ട് ഗോള് മാത്രമാണ് നോര്ത്ത് ഈസ്റ്റ് നേടിയിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തില് എ.ടി.കെയോട് പരാജയപ്പെട്ടാണ് മുംബൈ മത്സരത്തിനിറങ്ങുന്നത്. നാല് മഞ്ഞ കാര്ഡ് ലഭിച്ച സെഹ്നജ് സിംഗ് മുംബൈ നിരയില് മത്സരത്തിനുണ്ടാകില്ല.
Photo Courtesy : Google/ images are subject to copyright

Leave a Reply